മാവോയിസ്റ്റ് നേതാവ് ഡാനിഷിനെ വിട്ടു

148

അഗളി: മാവോയിസ്റ്റ് നേതാവ് ഡാനിഷിനെ പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയാണ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടത്. കോയമ്പത്തൂര്‍ സ്വദേശിയായ ഡന്നീസണ്‍ എന്ന ഡാനിഷ് പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുണ്ട്. നിലമ്പൂര്‍, വയനാട്, അട്ടപ്പാടി മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. മാവോയിസ്റ്റ് നേതാക്കളും പ്രവര്‍ത്തകരും തമ്മിലുള്ള ആശയ വിനിമയങ്ങള്‍ പ്രധാനമായും ഡാനിഷ് വഴിയാണ് നടത്തിയിരുന്നത്.

NO COMMENTS