രണ്ടാം മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഡോലോചന സംബന്ധിച്ച അന്വേഷണം സിബിഐക്ക് കൈമാറാന്‍ തയാറെന്ന് സംസ്ഥാന സര്‍ക്കാര്‍

209

കൊച്ചി: രണ്ടാം മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഡോലോചന സംബന്ധിച്ച അന്വേഷണം സിബിഐക്ക് കൈമാറാന്‍ തയാറെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഗുഡാലോചന തെളിയിക്കാന്‍ കേന്ദ്ര ഏജന്‍സി വേണമെന്ന സ്വകാര്യ ഹര്‍ജിയിലാണ് എല്‍ഡി എഫ് സര്‍ക്കാര്‍ നിലപാടെടുത്തത്.കേസ് എറ്റെടുക്കാമെന്ന് സിബിഐയും അടുത്തിയിടെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.രണ്ടാം മാറാട് കൂട്ടക്കൊലക്ക് പിന്നില്‍ വലിയ ഗൂഡാലോചന ഉണ്ടെന്നും വിപുലമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി കോളക്കോടന്‍ മൂസാ ഹാഹാജിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേസ് ഇപ്പോള്‍ അന്വേഷിക്കുന്ന ഏജന്‍സി എന്ന നിലയിലാണ് ക്രൈംബ്രാഞ്ച് നിലപാട് അറിയിച്ചത്. ഗൂഡാലോചനക്കേസ് സിബിഐക്ക് വിടുന്നതില്‍ എതിര്‍പ്പില്ല.വിപുലമായ അന്വേഷണം ആവശ്യമാണെന്നാണ് സത്യവാങ്മൂലത്തിലുളളത്. ജസ്റ്റീസ് തോമസ് പി ജോസഫ് അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മിഷനും കേന്ദ്ര ഏജന്‍സികളുടെ സംയ്കുന്ന അന്വേഷണം വേണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. 2003 ല്‍ തന്നെ കേസ് സിബിഐക്ക് വിടാന്‍ ആവശ്യമുയര്‍ന്നെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ സമ്മതിച്ചിരുന്നില്ല.വി എസ് സര്‍ക്കാരിന്റെ കാലത്ത് അനുകൂല തീരുമാനം ഉണ്ടായെങ്കിലും കേന്ദ്ര ഭരിച്ചിരുന്ന യുപിഎ സിബിഐ അന്വേഷണത്തെ അനൂകൂലിച്ചില്ല. കേന്ദ്രത്തിലെ ഭരണമാറ്റത്തിനുശേഷമാണ് ബി ജെ പി സര്‍ക്കാര്‍ സിബിഐ അന്വേഷണം ആകാമെന്ന് ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചത്. 2003 മേയ് രണ്ടിന് നടന്ന കൂട്ടക്കൊലയില്‍ ഒന്‍പത് പേരാണ് കൊല്ലപ്പെട്ടത്.

NO COMMENTS

LEAVE A REPLY