മുംബൈ:മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ് നിലപാട് കാത്തിരിക്കുകയാണ് എന്‍ സി പി. കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയ ശേഷം നിലപാട് പ്രഖ്യാപിക്കുമെന്ന് എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കി.കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ചൊവ്വാഴ്ച രാവിലെ പാര്‍ട്ടി കോണ്‍ഗ്രസ് ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ശേഷം കോണ്‍ഗ്രസ് അധ്യക്ഷ ശരത് പവാറിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു.
സര്‍ക്കാര്‍ രൂപീകരണത്തിന് മതേതരത്വം നിലനിര്‍ത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ ശിവസേന എഴുതി നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന ഖാര്‍ഗെ, അഹമ്മദ് പട്ടേല്‍, കെ.സി. വേണുഗോപാല്‍ എന്നിവരെ ശരദ് പവാറുമായി ചര്‍ച്ച നടത്താന്‍ സോണിയാ ഗാന്ധി നിയോഗിച്ചിട്ടുണ്ട്.
മൂവരും ഉടന്‍ മുംബൈയില്‍ എത്തും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ ഭിന്നത തുടരുമ്ബോഴും ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുമെന്ന നിലപാടിലാണ് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം.
അതേസമയം, മുഖ്യമന്ത്രി പദം സംബന്ധിച്ച് ശിവസേനയ്ക്കും എന്‍സിപിക്കും ഇടയില്‍ വ്യക്തമായ ധാരണ ഉണ്ടായിട്ടില്ല. രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്ന് ഉപാധി എന്‍സിപി മുന്നോട്ട് വെച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് പ്രതിനിധികളുമായുള്ള ചര്‍ച്ച കഴിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടായേക്കും.
സര്‍ക്കാര്‍ രൂപീകരണത്തിന് എന്‍സിപിക്ക് ഗവര്‍ണര്‍ നല്‍കിയിരിക്കുന്ന സമയപരിധി ഇന്ന് രാത്രി എട്ടരയോടെ അവസാനിക്കും. ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് ഹാജരാക്കാന്‍ ശിവസേനയ്ക്കു സാധിക്കാത്തതിനെത്തുടര്‍ന്നാണ് മൂന്നാമത്തെ വലിയ കക്ഷിയായ എന്‍സിപിയെ വിളിച്ചത്.