തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിനേത്തുടർന്ന് സക്രട്ടറിയേറ്റ് പരിസരം സംഘഷിതമായി. പോലീസും ബിജപി പ്രവർത്തകരും തമ്മിൽ വാക്കേറ്റവും സംഘർഷമുണ്ടായി. പ്രതിഷേധക്കാർക്കെതിരെ എതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. വനിതാ പ്രവർത്തകർ അടക്കമുള്ളവർ സെക്രട്ടറിയേറ്റിന്റെ ഗേറ്റ് ചാടി കടക്കാൻ ശ്രമിച്ചു.