കൊച്ചി: ഫോട്ടോഷൂട്ടിനെന്ന പേരില്‍ മലയാളി താരം മറീന മൈക്കിളിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി. സന്ദര്‍ഭോജിതമായ ഇടപെടല്‍ നടത്തിയതിനാല്‍ കൂടുതല്‍ അപകടം ഉണ്ടായില്ലെന്നും താരം പറയുന്നു. പ്രശസ്ത ജൂവലറിയുടെ ഫോട്ടോ ഷൂട്ടിനാണെന്ന് പറഞ്ഞാണ് ഒരാള്‍ തന്നെ സമീപിച്ചത്. ഷൂട്ടിനെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കണമെന്ന് അയാളോട് താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഷൂട്ടിംഗ് ദിവസം അടുത്തപ്പോള്‍ അയാള്‍ ലൊക്കേഷന്‍ പോലും വ്യക്തമായി പറഞ്ഞില്ല. ഷൂട്ടിംഗ് ദിവസം അയാള്‍ വന്ന് കൂട്ടിക്കൊണ്ടു പോകാമെന്നു മാത്രമാണ് പറഞ്ഞതെന്നും മറീന പറയുന്നു. സംശയം തോന്നിയ താന്‍ ജൂവലറിയില്‍ നേരിട്ട് വിളിച്ച് അന്വേഷിച്ചപ്പോഴാണ് ഇത്തരമൊരു ഷൂട്ട് പ്ലാന്‍ ചെയ്തിട്ടില്ലെന്ന് പോലും അറിയുന്നത്. ഇതോടെയാണ് യുവാവിന്റെ കെണിയായിരുന്നു എന്ന് മനസിലായത്. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും മറീന പറഞ്ഞു.