ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരം മാര്‍ഗരറ്റ് അറ്റ്‌വുഡിനും – ബെര്‍നഡൈന്‍ ഇവരിസ്റ്റോയിക്കും

103

ലണ്ടന്‍: കനേഡിയന്‍ എഴുത്തുകാരിയായ മാര്‍ഗരറ്റ് അറ്റ്‌വുഡും ബ്രിട്ടീഷ് എഴുത്തുകാരി ബെര്‍നഡൈന്‍ ഇവരിസ്റ്റോയുമാണ് ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. സമ്മാനത്തുക 50000 പൗണ്ട്(ഏകദേശം 44 ലക്ഷത്തോളം രൂപ) രണ്ടുപേരും പങ്കിട്ടെടുക്കും.ഒരിക്കലും ബുക്കര്‍ പ്രൈസ് പങ്കിടരുതെന്ന നിയമാവലി മറികടന്നാണ് വിധികര്‍ത്താക്കള്‍ ഇത്തവണ പുരസ്‌കാരം രണ്ടുപേര്‍ക്കായി നല്‍കിയത്.

ദി ടെസ്റ്റമെന്റ് എന്ന് കൃതിയാണ് 79-കാരിയായ മാര്‍ഗരറ്റ് അറ്റ് വുഡിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ബുക്കര്‍ പ്രൈസ് നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന നേട്ടവും ഇതോടെ മാര്‍ഗരറ്റ് അറ്റ്‌വുഡിന്റെ പേരിലായി. ഗേള്‍,വിമന്‍,അദര്‍ എന്ന കൃതിയാണ് ബെര്‍നഡൈന്‍ ഇവരിസ്റ്റോയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. ബുക്കര്‍ പ്രൈസ് നേടുന്ന ആദ്യ കറുത്തവര്‍ഗക്കാരിയും കൂടിയാണ് ബെര്‍നഡൈന്‍ ഇവരിസ്റ്റോ. ബ്രിട്ടീഷ് ഇന്ത്യന്‍ നോവലിസ്റ്റായ സല്‍മാന്‍ റുഷ്ദിയും അവസാന പട്ടികയില്‍ ഇടം നേടിയിരുന്നു.

NO COMMENTS