പാരാലിംപിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം നേടിത്തന്ന മാരിയപ്പന്‍ തങ്കവേലുവിന് തമിഴ്നാട് സര്‍ക്കാര്‍ രണ്ടുകോടി രൂപ പാരിതോഷികം നല്‍കും

212

റിയോ ഡി ജനീറോ • റിയോയില്‍ നടക്കുന്ന പാരാലിംപിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം നേടിത്തന്ന മാരിയപ്പന്‍ തങ്കവേലുവിന് തമിഴ്നാട് സര്‍ക്കാര്‍ രണ്ടുകോടി രൂപ പാരിതോഷികം നല്‍കും. പുരുഷ ഹൈജംപിലാണ് തങ്കവേലു സ്വര്‍ണം നേടിയത്. ഇതേ ഇനത്തില്‍ ഇന്ത്യയുടെ വരുണ്‍ ഭാട്ടി സിങ് വെങ്കലം നേടി.1.89 മീറ്ററാണ് തങ്കവേലു മറികടന്ന ഉയരം. പാരാലിംപിക്സില്‍ സ്വര്‍ണം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് മാരിയപ്പന്‍. തമിഴ്നാട് സേലം സ്വദേശിയായ മാരിയപ്പന് ചെറുപ്പത്തിലുണ്ടായ ബസ്സപകടത്തിലാണ് അംഗവൈകല്യം സംഭവിച്ചത്.

NO COMMENTS

LEAVE A REPLY