ലണ്ടന്‍: ഇന്ത്യക്കാര്‍ക്കെതിരെ വംശീയ പരാമര്‍ശം അടങ്ങുന്ന ട്വീറ്റ് ചെയ്ത പാകിസ്താന്‍ താരത്തെ ഷോയില്‍ നിന്ന് പുറത്താക്കി. ബ്രിട്ടീഷ് ടെലിവിഷന്‍ ഷോയില്‍ അഭിനയിക്കുന്ന മാര്‍ക്ക് അന്‍വര്‍ എന്ന താരത്തെയാണ് പുറത്താക്കിയത്. ഉറി ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ത്യക്കാരെ അസഭ്യം പറഞ്ഞും വംശീയ പരാമര്‍ശം നടത്തിയും അന്‍വര്‍ ട്വീറ്റ് ചെയ്തത്.പാക് താരങ്ങള്‍ എന്തിനാണ് ഇന്ത്യന്‍ ടിവി ഷോകളിലും സിനിമകളിലും അഭിനയിക്കുന്നതെന്നും പണം മാത്രമാണോ ഇവരുടെ ലക്ഷ്യമെന്നും അന്‍വര്‍ ചോദിച്ചു. ഇന്ത്യന്‍ സിനിമകള്‍ നിരോധിക്കുക. പാകിസ്താനികള്‍ ഇന്ത്യ വിടുക തുടങ്ങിയ ആവശ്യങ്ങളും അന്‍വര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനുമെതിരായ വിമര്‍ശനങ്ങളാണ് അടുത്ത ട്വീറ്റുകളില്‍.സംഭവം വിവാദമായതോടെ അന്‍വറിനെ ഷോയില്‍ നിന്ന് പുറത്താക്കി. വിവാദ ട്വീറ്റുകളില്‍ ചിലത് പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.