കൊച്ചി: വൈസ് ചാന്‍സലറുടെ അഭാവത്തില്‍ എം.ജി സര്‍വകലാശാലയുടെ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം പ്രോ വൈസ് ചാന്‍സലറുടെ അധ്യക്ഷതയിൽ നാളെ ചേരും. മാര്‍ക്ക് ദാനം അടക്കമുള്ള വിഷയങ്ങള്‍ വിവാദമായ സാഹചര്യ ത്തിലാണ് അടിയന്തര യോഗം വിളിച്ചിട്ടുള്ളത്. യോഗത്തില്‍ അടിയന്തര നടപടികളുണ്ടായേക്കും.
വിവാദങ്ങളുണ്ടാകാന്‍ കാരണമായ പ്രശ്‌നങ്ങളെല്ലാം സിന്‍ഡിക്കേറ്റില്‍ ചര്‍ച്ച ചെയ്യും. ബി.ടെക്. പരീക്ഷാഫലം വന്നശേഷം മാര്‍ക്ക് നല്‍കി വിദ്യാര്‍ഥികളെ ജയിപ്പിച്ചതില്‍ സര്‍ക്കാര്‍ അതൃപ്തി രേഖപ്പെടുത്തി യിരുന്നു. മാര്‍ക്ക് ദാനം അക്കാദമിക് കൗണ്‍സിലിന്റെ ശുപാര്‍ശ വാങ്ങി ക്രമപ്പെടുത്തിയേക്കും. അല്ലെങ്കില്‍ ഈ നടപടി റദ്ദാക്കാന്‍ സാധ്യതയുണ്ട്.