ഭീതിജനകമായ വീഡിയോകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത് തടയുമെന്ന് സുക്കര്‍ബര്‍ഗ്

223

കാലിഫോര്‍ണിയ : ഭീതിജനകമായ വീഡിയോകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത് തടയുമെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ ബര്‍ഗ്. കൊലപാതകം ഉള്‍പ്പെടെയുള്ള ഭീതി ജനിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത് തടയുമെന്ന് ക്ലീവ്ലാന്‍ഡ് കൊലപാതക രംഗം പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് സുക്കര്‍ബര്‍ഗ് വ്യക്തമാക്കിയത്. ഈ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യപ്പെട്ടതിനു പിന്നാലെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ഇത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. കമ്പനിയിലെ സോഫ്റ്റ്വെയര്‍ വിദഗ്ധരുടെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കവേയാണ് ഭീതിജനകമായ വീഡിയോകള്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യുന്നത് വിലക്കുമെന്ന് സുക്കര്‍ ബര്‍ഗ് വ്യക്തമാക്കിയത്. റോബോര്‍ട്ട് ഗോഡ്വിനിന്റെ വിഡിയോ ക്ലിപ് ഫേസ്ബുക്കില്‍ പ്രചരിക്കാന്‍ ഇടയാക്കിയതില്‍ അദ്ദേഹത്തിന്റെ കുടുംബത്തോട് സുക്കര്‍ബര്‍ഗ് ഖേദം അറിയിച്ചു. ക്ലീവ്ലാന്‍ഡില്‍ 74 കാരനായ റോബര്‍ട്ട് ഗോഡ്വിന്‍ സീനിയറെ അക്രമി വെടിവെച്ചു കൊല്ലുന്ന രംഗമാണ് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യപ്പെട്ടത്. രണ്ടു മണിക്കൂറോളം ഇത് ഫേസ്ബുക്കില്‍ ലഭ്യമായിരുന്നു. ഫേസ്ബുക്കിലെ നൂറുകോടിയിലേറെ വരുന്ന ഉപഭോക്താക്കളുടെ പോസ്റ്റുകള്‍ നിരീക്ഷിക്കാനാണ് ഇതോടെ ഫേസ്ബുക്ക് അധികൃതര്‍ നീക്കം നടത്തുന്നത്.

NO COMMENTS

LEAVE A REPLY