ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു സുപ്രീംകോടതിയില്‍ മാപ്പുപറഞ്ഞു; കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു

221

ന്യൂഡല്‍ഹി• ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു സുപ്രീംകോടതിയില്‍ മാപ്പു പറഞ്ഞു. ഇതേത്തുടര്‍ന്ന് കട്ജുവിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു. കട്ജുവിനു വേണ്ടി അഭിഭാഷകനായ രാജീവ് ധവാന്‍ സുപ്രീംകോടതിയില്‍ ഹാജരായി. കേസെടുത്ത ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്യുടെ ബെഞ്ചാണ് കോടതിയലക്ഷ്യക്കേസും പരിഗണിച്ചത്. സൗമ്യവധക്കേസ് കോടതി വിധിയെ വിമര്‍ശിച്ചുള്ള കട്ജുവിന്റെ ഫെയ്സ്ബുക്ക് പരാമര്‍ശങ്ങളില്‍ നവംബര്‍ 11 നാണ് സുപ്രീംകോടതി കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചത്. കേസില്‍ നവംബര്‍ 17ന് ഹാജരായ കട്ജു കോടതിയുമായി വാഗ്വാദം നടത്തുകയും ചെയ്തു. സൗമ്യക്കേസില്‍ കേരള സര്‍ക്കാരിന്റെയും സൗമ്യയുടെ അമ്മയുടെയും പുനഃപരിശോധന ഹര്‍ജികള്‍ തള്ളിയതിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

NO COMMENTS

LEAVE A REPLY