ന്യുഡല്‍ഹി: ബി.സി.സി.ഐയ്ക്കെതിരെ രുക്ഷവിമര്‍ശനവുമായി മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ബി.സി.സി.ഐയോടുള്ള ലോധ കമ്മറ്റിയുടെ ഇപ്പോഴത്തെ സമീപനം കൊണ്ട് ഒന്നും മാറാന്‍ പോകുന്നില്ല. ബി.സി.സി.ഐ അംഗങ്ങളെ നഗ്നരാക്കി തൂണില്‍ കെട്ടിയിട്ട് ചാട്ടവാറിന് അടിക്കുകയാണ് വേണ്ടതെന്നും കട്ജു ട്വീറ്റ് ചെയ്തു.
ലോധ കമ്മറ്റി റിപ്പോര്‍ട്ടിനെതിരായ ബി.സി.സി.ഐയുടെ എതിര്‍പ്പ് വിവാദമായിരിക്കെയാണ് കട്ജുവിന്‍റെ പ്രതികരണം. നേരത്തെ ലോധ കമ്മറ്റി മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളില്‍ അഭിപ്രായം തേടാന്‍ ബി.സി.സി.ഐ കട്ജുവിനെ ഉപദേഷ്ടാവായി നിയമിച്ചിരുന്നു. ലോധ കമ്മറ്റിക്ക് ബി.സി.സി.ഐയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ശക്തിയില്ലെന്ന് കട്ജു വ്യക്തമാക്കിയിരുന്നു.