ന്യൂഡല്‍ഹി• സൗമ്യ വധക്കേസില്‍ ഭരണഘടന അനുവദിച്ചാല്‍ തുറന്ന കോടതിയില്‍ ഹാജരാകുന്നതില്‍ സന്തോഷമേയുള്ളെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. സുപ്രീം കോടതിയില്‍നിന്നു വിരമിച്ച ജഡ്ജിമാര്‍ കോടതിയില്‍ ഹാജരാകുന്നതിന് ഭരണഘടനയുടെ 124(7) വകുപ്പു പ്രകാരം വിലക്കുണ്ട് ഈ നിയമം തനിക്കുവേണ്ടി ഒഴിവാക്കാന്‍ ജഡ്ജിമാര്‍ തയാറാണെങ്കില്‍ ഹാജരായി തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുമെന്നും കട്ജു സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പില്‍ അറിയിച്ചു. ഹാജരാകണമെന്ന് ഇതുവരെ സുപ്രീം കോടതിയില്‍നിന്ന് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. കേരള സര്‍ക്കാരിന്റെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്.