എഡിജിപി ബി.സന്ധ്യ മാര്‍ക്കേണ്ഡേയ കാട്ജുവുമായി കൂടിക്കാഴ്ച നടത്തി

217

ന്യൂഡല്‍ഹി: എഡിജിപി ബി.സന്ധ്യ മുന്‍ സുപ്രീം കോടതി ജസ്റ്റിസ് മാര്‍ക്കേണ്ഡേയ കാട്ജുവുമായി കൂടിക്കാഴ്ച നടത്തി. നോയിഡയിലുള്ള കാട്ജുവിന്റെ വസതിയില്‍ വെച്ച്‌ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു കൂടിക്കാഴ്ച. സൗമ്യവധക്കേസുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ചയെന്നാണ് സൂചന.സൗമ്യ വധക്കേസിലെ വിചാരണ കോടതി ജഡ്ജിയായിരുന്ന കെ.രവീന്ദ്രബാബുവും കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന സുരേഷനും എഡിജിപിക്കൊപ്പം ഉണ്ടായിരുന്നു. സൗമ്യവധക്കേസില്‍ മാര്‍ക്കണ്ഡേയ കാട്ജുവിന് സുപ്രീംകോടതി നോട്ടീസയച്ച ദിവസമാണ് ഇവര്‍ ചര്‍ച്ച നടത്തിയത്.നിയമോപദേശം തേടിയായിരുന്നു കൂടിക്കാഴ്ച.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി സമീപിക്കുകയാണെങ്കില്‍ മാത്രം നിയമോപദേശം നല്‍കാമെന്ന് നിലപാടാണ് കാട്ജുവില്‍ നിന്നുണ്ടായതെന്നാണ് സൂചന.

NO COMMENTS

LEAVE A REPLY