കെ എസ് ‌ആര്‍ ടി സി ബസുകളിലെ സംവരണ സീറ്റുകളില്‍ പ്രത്യേക അടയാളം രേഖപ്പെടുത്താൻ നടപടി

13

കെഎസ്‌ആര്‍ടിസി ബസുകളിലെ സംവരണ സീറ്റുകളില്‍ പ്രത്യേക അടയാളം രേഖപ്പെടുത്താനുള്ള നടപടികള്‍ തുടങ്ങി. സംവരണസീറ്റുകള്‍ തിരിച്ചറിയാന്‍ ചുവപ്പടയാളം രേഖപ്പെടുത്തിത്തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. സീറ്റുകളുടെ കൈപ്പിടി പൂര്‍ണമായും ചുവപ്പുനിറവും സീറ്റുകളുടെ പിറകില്‍ ചുവപ്പ് ബോര്‍ഡറുമാണ് ചുവന്ന നിറത്തില്‍ അടയാളമായി പെയിന്‍റ് ചെയ്യുന്നത്.

സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, അമ്മയും കുഞ്ഞും, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കുള്ള സീറ്റുകളിലാണ് ഈ അടയാളമിട്ട് വേര്‍തിരിക്കുക. കണ്ടക്ടറുടെ സീറ്റിനും ഇതേ നിറം തന്നെയാണ്.

സംവരണ സീറ്റുകളുടെ മുകളില്‍ എഴുതിയിട്ടുണ്ടെങ്കിലും പലപ്പോഴും അത് ശ്രദ്ധിക്കാതെ മറ്റ് യാത്രക്കാര്‍ കൈയ്യടക്കുന്ന സാഹചര്യ ത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനിമുതല്‍ ഒറ്റനോട്ടത്തില്‍ ഇത്തരം സീറ്റുകള്‍ യാത്രക്കാര്‍ക്ക് തിരിച്ചറിയാനാകണമെന്ന് മെയിന്റനന്‍സ് ആന്‍ഡ് വര്‍ക്സ് ഡയറക്ടറാണ് നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ചാണ് നടപടി.

NO COMMENTS