കാസറഗോഡ് : ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പഴം, പച്ചക്കറി മത്സ്യമാംസ മാർക്ക റ്റുകൾ, ഷോപ്പിങ് മാളുകൾ, ഹോട്ടലുകൾ തുടങ്ങിയ ആളുകൾ കൂട്ടം കൂടി നിൽക്കുന്ന സ്ഥലങ്ങളിൽ കർശനമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ.വി രാംദാസ് അറിയിച്ചു.
ഹോട്ടലുകളിൽ പാലിക്കേണ്ട കോവിഡ്-19 മാനദണ്ഡങ്ങൾ
* ഹോട്ടലുകളിൽ പരമാവധി പാഴ്സലുകൾ നല്കാൻ ശ്രമിക്കുക. ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കഴിവതും ഒഴിവാക്കുക .
* ഹോട്ടലിൽ സാമൂഹിക അകലം പാലിച്ചു കൊണ്ടായിരിക്കണം ഇരിപ്പിടങ്ങൾ സജ്ജീകരിക്കേണ്ടത്.
* സീറ്റിന് അനുസൃതമായ ആളുകളെ മാത്രമേ ഹോട്ടലുകളിൽ പ്രവേശിക്കാൻ അനുവദിക്കാവു.
* ഹോട്ടലിനകത്ത് ആളുകൾ തമ്മിൽ രണ്ട് മീറ്റർ ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ഭക്ഷണം പാചകം ചെയ്യുന്നവരും വിതരണം ചെയ്യുന്നവരും മൂക്കും വായും മുഴുവനായും മറയുന്ന വിധത്തിൽ മാസ്ക്കും ശരിയായ രീതിയിൽ ഗ്ലൗസും ധരിക്കേണ്ടതാണ്.
* കോവിഡ് 19 രോഗലക്ഷണങ്ങൾ ഉള്ളവരെ ഹോട്ടൽ ജോലികളിൽ നിയോഗിക്കരുത്.
* ഹോട്ടൽ ജീവനക്കാർ 15 ദിവസത്തിലൊരിക്കൽ കോവിഡ്-19 ടെസ്റ്റിന് വിധേയരാകേണ്ടതാണ്.
* ഹോട്ടലിൽ വരുന്നവരുടെ വിവരശേഖരണത്തിനായി രജിസ്റ്ററുകൾ സൂക്ഷിക്കുക.
* പണമിടപാടുകൾ പരമാവധി ഓൺലൈൻ ആക്കുക.
* ഹോട്ടലുകളിൽ എസി പൂർണമായും ഒഴിവാക്കുകയും ജനാലകളും വാതിലുകളും തുറന്നിടുകയും ഫാൻ പ്രവർത്തിപ്പിക്കുകയും ചെയ്യേണ്ടതാണ്.
* ഹാൻഡ് വാഷിങ്ങിനും ഹാൻഡ് സാനിറ്റൈസേഷനും ആവശ്യമുള്ള സജ്ജീകരണങ്ങൾ ഒരുക്കുക
* കൃത്യമായ ഇടവേളകളിൽ സ്ഥാപനം അണുനശീകരണി ഉപയോഗിച്ച് അണുവിമുക്തമാക്കേണ്ടതാണ്.
* ഉപയോഗിച്ച മാസ്കും ഗ്ലൗസും 1% ക്ലോറിൻ സൊല്യൂഷനിൽ ഇട്ട് വച്ച് അരമണിക്കൂർ കഴിഞ്ഞ ശേഷം കുഴിച്ചു മൂടേണ്ടതാണ്.
പഴം, പച്ചക്കറി മത്സ്യ-മാംസ മാർക്കറ്റുകളിൽ പാലിക്കേണ്ട കോവിഡ് -19 മാനദണ്ഡങ്ങൾ
* ആളുകൾ തമ്മിൽ രണ്ട് മീറ്റർ ശാരീരിക അകലം പാലിക്കുക.
* മാർക്കറ്റിനകത്തു ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കുക.
* അനാവശ്യമായി മാർക്കറ്റിലേക്ക് പോകുന്നത് ഒഴിവാക്കുക
* സാധനങ്ങൾ വാങ്ങിക്കുന്നവരും വിൽക്കുന്നവരും മൂക്കും വായും മുഴുവനായും മറയുന്ന വിധത്തിൽ മാസ്കും സാധനം വിൽക്കുന്നവർ ശരിയായ രീതിയിൽ ഗ്ലൗസും ധരിക്കേണ്ടതാണ്
* മാർക്കറ്റിലേക്ക് വരുന്നവരുടെ വിവരശേഖരണത്തിനായി രജിസ്റ്ററുകൾ സൂക്ഷിക്കുക
* ഹാൻഡ് വാഷിംഗിനും ഹാൻഡ് സാനിറ്റൈസേഷനും ആവശ്യമുള്ള സജ്ജീകരണങ്ങൾ ഒരുക്കുക .
* കോവിഡ്-19 രോഗലക്ഷണങ്ങൾ ഉള്ളവരെ ജോലിയിൽ നിയോഗിക്കരുത്.
* ജോലി ചെയ്യുന്നവർ 15 ദിവസത്തിലൊരിക്കൽ കോവിഡ്-19 ടെസ്റ്റിന് വിധേയരാകേണ്ടതാണ്.
* 10 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളും 2 ഡോസ് വാക്സിൻ എടുക്കാത്ത 65 വയസ്സിനു മുകളിൽ പ്രായമുള്ളവരും മാർക്കറ്റുകളിലേക്ക് പോകാതിരിക്കുക.
* ഉപയോഗിച്ച മാസ്കും ഗ്ലൗസും 1% ക്ലോറിൻ സൊല്യൂഷനിൽ ഇട്ട് വച്ച് അരമണിക്കൂർ കഴിഞ്ഞ ശേഷം കുഴിച്ചു മൂടേണ്ടതാണ്.
ഷോപ്പിങ് സെന്ററുകളിൽ പാലിക്കേണ്ട കോവിഡ് -19 മാനദണ്ഡങ്ങൾ
* ആളുകൾ തമ്മിൽ 2 മീറ്റർ ശാരീരിക അകലം പാലിക്കുക. ഇത് ഉറപ്പുവരുത്തുന്നതിനായി ഫ്ളോർ മാർക്കിങ് നടത്തേണ്ടതാണ്.
* സാധനങ്ങൾ വാങ്ങിക്കുന്നവരും വിൽക്കുന്നവരും മൂക്കും വായും മുഴുവനായും മറയുന്ന വിധത്തിൽ മാസ്ക്കും സാധനം വിൽക്കുന്നവർ ശരിയായ രീതിയിൽ ഗ്ലൗസും ധരിക്കേണ്ടതാണ്
* ഹാൻഡ് വാഷിങ്ങിനും, ഹാൻഡ് സാനിറ്റൈസേഷനും ആവശ്യമുള്ള സജ്ജീകരണങ്ങൾ ഒരുക്കുക.
* കോവിഡ് 19 രോഗ ലക്ഷണങ്ങൾ ഉള്ളവരെ ജോലിയിൽ നിയോഗിക്കരുത്. ജോലി ചെയ്യുന്നവർ 15 ദിവസത്തിലൊരിക്കൽ കോവിഡ് പരിശോധനക്ക് വിധേയരാകേണ്ടതാണ് .
* എ സി പൂർണമായും ഒഴിവാക്കുകയും ഫാൻ പ്രവർത്തിപ്പിക്കുകയും ചെയ്യേണ്ടതാണ്.
* 10 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളും 2 ഡോസ് വാക്സിൻ എടുക്കാത്ത 65 വയസ്സിനു മുകളിൽ പ്രായമുള്ളവരും ഷോപ്പുകളിലേക്ക് പോകാതിരിക്കുക.
* ഷോപ്പിലെത്തുന്നവരുടെ വിവരശേഖരണത്തിനായി രജിസ്റ്ററുകൾ സൂക്ഷിക്കുക.
* പണമിടപാടുകൾ പരമാവധി ഓൺലൈൻ ആക്കുക.
* തുണിക്കടകളിൽ ഡ്രസ് ട്രയൽ ചെയുന്നത് ഒഴിവാക്കുക.
* ഉപയോഗിച്ച മാസ്കും ഗ്ലൗസും 1% ക്ലോറിൻ സൊല്യൂഷനിൽ ഇട്ട് വച്ച് അരമണിക്കൂർ കഴിഞ്ഞ ശേഷം കുഴിച്ചു മൂടേണ്ടതാണ്.