ദ​ളി​ത് വി​ല​ക്ക് നി​ല​നി​ല്‍​ക്കു​ന്ന ക്ഷേ​ത്ര​ത്തി​ല്‍ പോ​ലീ​സ് സംരക്ഷയോടെ ദ​ളി​ത് യു​വാ​വും യു​വ​തി​യും വി​വാ​ഹി​ത​രാ​യി.

184

ഇ​ന്‍​ഡോ​ര്‍: ഇ​ന്‍​ഡോ​റി​ലെ ഗ്രാ​മ​ത്തി​ല്‍ ആ​ചാ​ര​പ​ര​മാ​യ ദ​ളി​ത് വി​ല​ക്ക് നി​ല​നി​ല്‍​ക്കു​ന്ന ക്ഷേ​ത്ര​ത്തി​ല്‍ പോ​ലീ​സ് സം​ര​ക്ഷ​ണി​യി​ല്‍ ദ​ളി​ത് യു​വാ​വും യു​വ​തി​യും വി​വാ​ഹി​ത​രാ​യി. വ്യാ​ഴാ​ഴ്ച ഇ​ന്‍​ഡോ​റി​ലെ ഔ​റം​ഗ്പു​ര‍​യി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​വി​ടെ രാ​മ​ക്ഷേ​ത്ര​ത്തി​ല്‍ ബ​ലാ​യി​സ് എ​ന്ന ദ​ളി​ത് സ​മൂ​ഹ​ത്തി​ന് ക്ഷേ​ത്ര​ത്തി​ല്‍ ക​യ​റു​ന്ന​തി​ന് വി​ല​ക്കു​ണ്ട്.

ഇ​ത് ലം​ഘി​ച്ചാ​ണ് അ​ജ​യ് മാ​ള​വ്യ (22) എ​ന്ന യു​വാ​വ് വി​വാ​ഹി​ത​നാ​യ​ത്. ക്ഷേ​ത്ര​ത്തി​ല്‍ വി​വാ​ഹം ന​ട​ക്കു​മ്ബോ​ള്‍ മ​റ്റ് പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്നും മ​തി​യാ​യ സു​ര​ക്ഷ ഒ​രു​ക്കി​യി​രു​ന്നെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഔ​റം​ഗ്പു​ര‍​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ല്‍ ദ​ളി​ത് വി​ഭാ​ഗ​ത്തി​നു അ​യി​ത്തം ക​ല്‍​പ്പി​ക്കു​ന്ന​താ​യി അ​ഖി​സ ഭാ​ര​തീ​യ ബ​ലാ​യി മ​ഹാ​സ​ഭ ബു​ധ​നാ​ഴ്ച ബെ​ത്മ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഗ്രാ​മ​ത്തി​ല്‍ ജാ​തി​വി​വി​ചേ​നം നി​ല​നി​ല്‍​ക്കു​ന്ന​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

അ​ജ​യ് മാ​ള​വ്യ​യു​ടെ വി​വാ​ഹ​ത്തി​ന് പോ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍​ക​ണ​മെ​ന്നും പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന്‍ പ്ര​കാ​ര​മാ​ണ് പോ​ലീ​സ് സു​ര​ക്ഷ ഒ​രു​ക്കി​യ​ത്. എ​ന്നാ​ല്‍ വി​വാ​ഹ ഗോ​ഷ​യാ​ത്ര​ക്കെ​തി​രെ ചി​ല​ര്‍ ക​ല്ലെ​റി​ഞ്ഞെ​ന്ന് അ​ജ​യ് മാ​ള​വ്യ പ​റ​ഞ്ഞു.

NO COMMENTS