കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിങ്ങില്‍ മേരികോം ഫൈനലില്‍

293

ഗോള്‍ഡ്‌കോസ്റ്റ് : കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതാ ബോക്‌സിങ് 48 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ എം.സി.മേരികോം ഫൈനലില്‍. സെമിയില്‍ ശ്രീലങ്കയുടെ അനുഷ ദില്‍റുക്ഷിയെ പരാജയപ്പെടുത്തിയാണ് മേരികോമിന്റെ ഫൈനല്‍ പ്രവേശനം. മേരി കോം ഇതാദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നത്. അഞ്ച് തവണ ലോക ചാംപ്യനും ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവുമാണ് മേരികോം. 39 കാരിയായ ദില്‍രുക്ഷിയെ 50 എന്ന നിലയിലാണ് പരാജയപ്പെടുത്തിയത്. ഉയരക്കൂടുതലുണ്ടെങ്കിലും മല്‍സരത്തില്‍ മേരികോമിനെതിരെ അത് പ്രയോജനപ്പെടുത്താന്‍ ദില്‍രുക്ഷിക്കായില്ല. അവസാന മൂന്നു മിനിറ്റില്‍ ദില്‍രുക്ഷി മികവു കാട്ടാന്‍ ശ്രമിച്ചെങ്കിലും പരിചയസമ്ബത്തിന്റെ പോരാട്ടം കാഴ്ചവച്ച മേരി കോം വിജയം സ്വന്തമാക്കുകയായിരുന്നു.

NO COMMENTS