മേരി കോമിന് ചരിത്ര നേട്ടം ; ലോക ചാമ്പ്യൻഷിപ്പിൽ ആറാം സ്വർണം

189

ഇന്ത്യൻ ബോക്സിങ് താരം മേരി കോമിന് ചരിത്രനേട്ടം. ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഉക്രൈനിന്റെ ഹന്ന ഓകോട്ടെയെ പരാജയപ്പെടുത്തി. ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ആറു സ്വർണം നേടുന്ന ആദ്യ വനിതാ എന്ന നേട്ടം ആണ് മേരി കോം കരസ്ഥമാക്കിയത്. സെമിയിൽ നോർത്ത് കൊറിയയുടെ കിം ഹ്യാങ് മിയെ ആണ് മേരി പരാജയപ്പെടുത്തിയത്. 48 കിലോ ഫ്‌ളൈവൈറ്റിൽ ആണ് മേരികോം സ്വർണം നേടിയത്. മേരി കോമിന് പുറമെ ഇന്ത്യയുടെ തന്നെ സോണിയ ചാഹലും ചാമ്പ്യൻഷിപ്പിൽ ഇന്ന് ഫൈനൽ നേരിടുന്നുണ്ട്. 57 കിലോ വിഭാഗത്തിൽ ആണ് സോണിയ മത്സരിക്കുന്നത്. ഉത്തര കൊറിയയുടെ സണ്‍ ഹ്വാ ജോയെ പരാജയപ്പെടുത്തിയാണ് അവൾ ഫൈനലിൽ പ്രവേശിച്ചത്. സോണിയയുടെ അരങ്ങേറ്റ ചാമ്പ്യൻഷിപ്പ് ആണിത്.

NO COMMENTS