കാസറഗോഡ് : ജില്ലയില്‍ മാസ്‌ക് ഉപയോഗം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്തും. സ്‌പെഷ്യല്‍ ഫോഴ്‌സ് രൂപീകരിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മാസ്‌ക് ഉപയോഗിക്കാത്തവര്‍ക്കെതിരെ പിഴ ഉള്‍പ്പെടെ നിയമനടപടികള്‍ കര്‍ശനമാക്കും.
സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍, പൊതു ഇടങ്ങള്‍ ഉള്‍പ്പെടെ എല്ലായിടങ്ങളിലും സര്‍ക്കാരിന്റെ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പെയിന്റെ ഭാഗമായ എസ് എം എസ് (സോപ്പ് / സാനിറ്റൈസര്‍ മാസ്‌ക്, സോഷ്യല്‍ ഡിസ്റ്റന്‍സ്) കര്‍ശനമായി പാലിക്കണം.