ലക്ഷദ്വീപില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. വിവിധ ദ്വീപുകളിലെ സ്കൂബാ ഡൈവിംഗ് വിദഗ്ധരുള്‍ പെടെയുള്ളവര്‍ക്കാണ് ജോലി നഷ്ടമായത്. ജോലി നഷ്ടപ്പെട്ടവരിലധികവും സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് ജീവനക്കാരാണ്. ടൂറിസം വകുപ്പിനു കീഴിലെ സ്പോര്‍ട്സില്‍ നിന്ന് നേരത്തെയും 193 പേരെ പിരിച്ചു വിട്ടിരുന്നു. ദ്വീപില്‍ വന്‍ കിട ടൂറിസം പദ്ധതി ലക്ഷ്യമിടുന്ന ഭരണകൂടം ഇതിനകം 386 പേരെയാണ് ടൂറിസം മേഖലയില്‍ നിന്ന് മാത്രം പിരിച്ചു വിട്ടത്.
പ്രഫുല്‍ പട്ടേല്‍ അഡ്മിസ്ട്രേറ്ററായതിന് ശേഷം വിവിധ വകുപ്പികളില്‍ നിന്നായി 1315 പേരെയാണ് ലക്ഷദ്വീപില്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടത്. ഇതിനു പുറമെയാണ് ഇപ്പോഴത്തെ പിരിച്ചുവിടല്‍. കൂടുതല്‍ പേര്‍ക്ക് ജോലി പോയത് കൃഷി വകുപ്പില്‍ നിന്നാണ് . 538 പേരെ കാര്‍ഷികവകുപ്പില്‍ നിന്ന് മാത്രം നേരത്തെ പിരിച്ചു വിട്ടിട്ടുണ്ട്.
അഡ്മിനിസ്ട്രേഷനു കീഴിലെ സ്പോര്‍ട്സില്‍ നിന്ന് കരാര്‍ ജീവനക്കാരായ 151 പേരെയും. ലക്ഷദ്വീപ് ടൂറിസം ഡെവലപ്മെന്‍റ് കോര്‍പറേഷന് കീഴിലുള്ള ഡൈവിംഗ് അക്കാദമിയിലെ 42 പേരെയും ആണ് പിരിച്ചു വിട്ടത് വിനോദസഞ്ചാര രംഗത്തെ മാന്ദ്യമാണ് പിരിച്ചു വിടലിലേക്ക് നയിച്ചതെന്നാണ് ദ്വീപ് ഭരണകൂടത്തിന്‍റെ വിശദീകരണം. വിവിധ വകുപ്പുകളില്‍ നിന്നായി നേരത്തെ 1300 ലധികം ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു.