ഉപ്പള: രാജ്യ വ്യാപകമായി കേന്ദ്ര സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പൗരത്വ ഭേതഗതി ബില്ലിനെതിരെ രാജ്യത്തെ പരമോന്നത നീതിപീഠത്തിലേക്ക് ആയിരങ്ങളുടെ അപേക്ഷ എന്ന ശീർഷകത്തിൽ മംഗൽ പാടി ജനകീയവേദി ഉപ്പള പോസ്റ്റ് ഓഫീസിന് മുന്നിൽ മാസ്പെറ്റീഷൻ ക്യാമ്പ് സംഘടി പ്പിച്ചു.
CAA നിയമമാക്കുന്നതിന്നെതിരെ NRC/ നന്പർ നടപ്പിലാക്കുന്നതിന്നെതിരെ സുപ്രീം കോടതിക്ക് മുമ്പാകെ ആയിരം അപേക്ഷകൾ അയക്കുക എന്ന ലക്ഷ്യത്തോടെ സംഘാടകർ സങ്കടിപ്പിച്ചു കരുതിയിരുന്ന ആയിരം പോസ്റ്റ് കാർഡ് കൾ ക്യാമ്പ് ആരംഭിച്ച മണിക്കൂറുകൾക്കകം തീർന്നപ്പോൾ വീണ്ടും ആയിരം പോസ്റ്റ് കാർഡ് കൂടി വരുത്തേണ്ടി വന്നു.ക്യാമ്പ് വൻ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
ജാതി മത രാഷ്ട്രീയ, പ്രായ വ്യത്യാസമെന്യേ എല്ലാ വിഭാഗം ജനങ്ങളും ആവേശത്തോടെയാണ് ഈ സംഗമത്തിൽ പങ്കെടുത്തത് . പ്രസ്തുത വിഷയത്തിൽ ഒരിക്കൽ കൂടി ജനങ്ങളുടെ ഉറച്ച സമര വീര്യം ആണ് പ്രകടമാക്കുന്നത് എന്നും മംഗൽപാടി ജനകീയ വേദിയുടെ ഉറച്ച നിലപാടുകളിൽ ജനങ്ങൾക്കുള്ള ആത്മ വിശ്വാസവുമാണ് തെളിയിക്കുന്നത് എന്നും അഡ്വ. കരീം പൂനാ, ഓ എം റഷീദ് മാസ്റ്റർ, റൈഷാദ് ഉപ്പള, സിദ്ദിഖ് കൈക്കമ്പം തുടങ്ങിയവർ വ്യക്തമാക്കി
പ്രദേശത്തെ എല്ലാ യുവജന ക്ലബ് കളുടെയും, കോളേജ്, സ്കൂൾ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും, ഇതര സംഘടനകളുടെയും , രാഷ്ട്രീയ പാർട്ടി നേതാക്കന്മാരുടെയും സാന്നിധ്യവും ഈ വ്യത്യസ്തത സമര പരിപാടി വൻ വിജയമാക്കി തീർത്തു, സമരത്തിൽ പങ്കെടുത്ത എല്ലാ ജനവിഭാഗങ്ങൾക്കും, വിദ്യാർത്ഥി കൾക്കും, വിവിധ ക്ലബുകൾ ക്കും മംഗൽപാടി ജനകീയ വേദി പ്രവർത്തകർ നന്ദി അറിയിച്ചു
എൻആർസി, എൻപിആർ, സിഎഎ എന്നിവയ്ക്കെതിരെ ആയിരത്തിലധികം പോസ്റ്റ് കാർഡുകൾ സുപ്രീംകോടതി യുടെ രജിസ്ട്രാർക്ക് അയച്ചു. വിദ്യാർത്ഥികളും, സ്ത്രീകളും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത്. ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ താലൂക്ക് പ്രസിഡന്റ് രാഘവൻ ചേരാൾ പരിപാടി ഉദ്ഘാടനം ചെയ്തു. എംജെവി പ്രസിഡന്റ് അഡ്വക്കേറ്റ് കരീം പൂന അധ്യക്ഷത വഹിച്ചു. സിദ്ദിഖ് കൈകമ്പ സ്വാഗതവും, റൈഷാദ് നന്ദിയും പറഞ്ഞു.
ഹിന്ദുസ്ഥാൻ മോണു, കെഎഫ് ഇക്ബാൽ, ഒ.എം റഷീദ്, സാദിഖ് ചെറുഗോളി, ഹസീം മണിമുണ്ട, ഹനീഫ് ഗോൾഡ് കിംഗ്, അബൂ തമാം, രജാവ് ഉമ്മർ, മൻസൂർ കണ്ടത്തിൽ, അഷാഫ്, മജീദ് പച്ചമ്പള, എം.കെ അലി മാഷ്, സൈൻ അട്ക, ഹമീദ് കോസ്മോസ്, കൊട്ടാരം അബൂബക്കർ, മഹ്മൂദ് കൈകമ്പ, അഷ്റഫ് പത്വാടി,ഷാജഹാൻ ബഹ്‌റിൻ, മുബാറക് ഹൊസങ്കടി ,സാലി സീഗൻറടി ,ജബ്ബാർ പത്വാടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.