കാസര്‍കോഡ് കോണ്‍ഗ്രസില്‍ കൂട്ടരാജി

200

കാസര്‍കോഡ്: അച്ചടക്ക ലംഘനത്തിന് പുറത്താക്കിയ ആളെ കെ.പി.സി.സി തിരിച്ചെടുത്തതിനെതിരെ കാസര്‍കോഡ് കോണ്‍ഗ്രസില്‍ കലാപം.ഡി.സി.സി ഭാരവാഹികളും ജനപ്രതിനിധികളും അടക്കം 40 പേര്‍ കൂട്ടത്തോടെ രാജിവച്ചു. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ റിബലായി മത്സരിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി അച്ചടക്ക നടപടി എടുത്ത ഡി.എം.കെ.മുഹമ്മദിനെ കെ.പി.സി.സി ഏകപക്ഷീയമായി തിരിച്ചെടുത്തതാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതിഷേധത്തിന് കാരണം. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ഇടതു മുന്നണി സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രവര്‍ത്തിച്ച ഡി.എം.കെ മുഹമദിനെ തിരിച്ചെടുത്തത് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തോട് അലോചിക്കാതെയാണെന്നാണ് പരാതി. കെ.പി.സി.സി തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസില്‍ കൂട്ടരാജിയുണ്ടായത്. കാസര്‍കോഡ് ജില്ലാ പഞ്ചായത്ത് അംഗത്വം കോണ്‍ഗ്രസ് നേതാവ് ഹര്‍ഷാദ് ഓര്‍ക്കാഡിയും രാജിവച്ചു.ഇതോടെ ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫിന് ഭൂരിപക്ഷം നഷ്ടപ്പെടും കെ.പി.സി.സി തീരുമാനം നവ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ പറയുന്നു. വിഷയത്തില്‍ കെ.പി.സി.സി തന്നെ പരിഹാരം ഉണ്ടാക്കട്ടെയെന്ന നിലപാടിലാണ് ഡി.സി.സി പ്രസിഡണ്ട്.

NO COMMENTS

LEAVE A REPLY