മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് കസ്റ്റഡിയിലെടുത്ത യുത്ത്കോൺഗ്രസ് പ്രവർത്തകരെ ജാമ്യത്തിൽ വിടാത്തതിനെതിരെ വൻ സംഘർഷം

46

കൊച്ചി: നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് കസ്റ്റഡിയിലെടുത്ത യുത്ത്കോൺഗ്രസ് പ്രവർത്തകരെ ജാമ്യത്തിൽ വിടാത്തതിനെതിരെയായിരുന്നു പ്രതിഷേധം. പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ കോൺഗ്രസ് പ്രതിഷേധത്തിൽ പ്രവർ ത്തകർ സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. പ്രവർത്തകർ റോഡ് ഉപരോധിച്ചു.

ഹൈബി ഈഡൻ എംപി, അൻവർ സാദത്ത് എംഎൽഎ, ഉമ തോമസ് എംഎൽഎ, ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് എന്നിവ രുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പ്രതിഷേധക്കാർ റോഡിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.യൂത്ത് കോൺഗ്രസ് തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റിയാണ് കരിങ്കൊടി കാട്ടിയത്. അഞ്ച് പ്രവർത്തകരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

അറസ്റ്റ് ചെയ്തവരെ വിട്ടയക്കും വരെ പ്രതിഷേധം തുടരുമെന്ന് ഹൈബി ഈഡൻ.

NO COMMENTS

LEAVE A REPLY