പൊലീസില്‍ വന്‍ അഴിച്ചുപണി; 53 ഡിവൈ എസ് പിമാര്‍ക്കും 11 എ എസ്പിമാര്‍ക്കും സ്ഥലംമാറ്റം.

153

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊലീസില്‍ വന്‍ അഴിച്ചുപണി.53 ഡിവൈ എസ് പിമാര്‍ക്കും 11 എ എസ്പിമാര്‍ക്കും സ്ഥലംമാറ്റം. ഇത് സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. താത്കാലിക സ്ഥാനക്കയറ്റം ലഭിച്ചവരാണ് നടപടി നേരിട്ടത്. 26 സിഐമാര്‍ക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നല്‍കി. ഒഴിവുണ്ടായ 11 ഡി വൈ എസ് പി തസ്തികയിലേക്ക് സിഐമാര്‍ക്ക് സ്ഥാന കയറ്റം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ഉന്നത ഉദ്യോഗസ്ഥ‍‍രെ തരംതാഴ്ത്താന്‍ ശുപാര്‍ശ ലഭിക്കുന്നത്.

വകുപ്പ് തല നടപടി നേരിട്ടവര്‍ക്കും നിരവധി ആരോപണ വിധേയര്‍ക്കും ഇതുവരെ സ്ഥാനകയറ്റം ലഭിച്ചിരുന്നു. അച്ചടക്ക നടപടി സ്ഥാന കയറ്റത്തിന് തടസ്സമല്ലെന്ന കേരള പൊലീസ് ആക്ടിലെ വകുപ്പിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ വകുപ്പ് സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്ക് മുന്‍പ് റദ്ദാക്കിയതോടെയാണ് സ്ഥാനക്കയറ്റങ്ങള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത്.

2014മുതല്‍ സീനിയോറിട്ടി തര്‍ക്കം മൂലം താല്‍ക്കാലിക പ്രമോഷന്‍ മാത്രം നല്‍കിയിരുന്നതുകൊണ്ട് ഇതിന് നിയമതടസ്സവുമില്ല.ആഭ്യന്തര സെക്രട്ടറി നേതൃത്വത്തിലുള്ള സ്ഥാനകയറ്റ നിര്‍‍ണ സമിതിയാണ് താല്‍ക്കാലിക സ്ഥാനക്കയറ്റം കിട്ടിയ 151 ഡിവൈഎസ്പിമാ‍രുടെ വിവരങ്ങള്‍ പരിശോധിച്ച്‌ 12 പേരെ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചത്. ബാക്കിയുള്ള 139 പേരെ സ്ഥിരപ്പെടുത്താനാണ് ശുപാര്‍ശ. ഒഴിവാക്കിയവര്‍ക്ക് എതിരെ തരംതഴ്ത്തല്‍ ഉള്‍പ്പെടെയുള്ള ഉചിതമായ നടപടി സ്വീകരിക്കണെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

NO COMMENTS