തിരുവനന്തപുരം : ശാരീരിക ആരോഗ്യത്തിന് മുൻതൂക്കം നൽകി ലോക ആരോഗ്യദിനത്തോടനുബന്ധിച്ച് കാട്ടാക്കട മാത കോളേജ് ഓഫ് മെഡിക്കൽ ടെക്നോളജി സ്പോർട്സ് ഡേ ആചരിച്ചു . വീരണക്കാവ് എം എസ് സ്പോർട്സ് ഹബിൽ വച്ച് നടന്ന ചടങ്ങ് ഡോ. ഹേമ ഫ്രാൻസിസ് (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നെടുമങ്ങാട് പ്രസിഡൻറ് ) ഉദ്ഘാടനം ചെയ്തു
മാത കോളേജ് ചെയർപേഴ്സൺ ജിജി ജോസഫാണ് അധ്യക്ഷ സ്ഥാനം വഹിച്ചത് .മെഡിക്കോ ഫെസ്റ്റ് കോഡിനേറ്റർ അലക്സ് ജെയിംസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, കോളേജിലെ മറ്റ് അധ്യാപകർ, വിദ്യാർഥികൾ ഈ പരിപാടിയിൽ സജീവമായി പങ്കുചേർന്നു.
വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം ശാരീരിക ആരോഗ്യം നിലനിർത്തുന്നതിനായി കലാകായികരംഗത്ത് വിദ്യാർത്ഥികൾക്ക് പങ്കെടു ക്കാനായി ഒരുപാട് വേദികളാണ് മാത കോളേജ് ഓഫ് മെഡിക്കൽ ടെക്നോളജി ഒരുക്കുന്നത് . ( 2025 ലേക്ക് അഡ്മിഷൻ ആരംഭിച്ചിരി ക്കുന്നു, കാട്ടാക്കട – ബ്രാഞ്ച് തമ്പാനൂർ)