പോര്‍ട്ടോ പ്രിന്‍സ്• അതിശക്തമായ ‘മാത്യു’ ചുഴലിക്കാറ്റില്‍ ഹെയ്റ്റിയില്‍ മരിച്ചവരുടെ എണ്ണം 283 കവിഞ്ഞു. കഴിഞ്ഞദിവസം ആഞ്ഞുവീശിയ ചുഴലിക്കാറ്റ് രാജ്യമെമ്ബാടും അതീവനാശമാണ് വിതയ്ക്കുന്നത്. ഹെയ്തിയിലെ റോച്ചെ എ ബാതോയില്‍ മാത്രം 50 പേരാണ് മരിച്ചത്. ഡൊമിനിക്കന്‍ റിപ്പബ്ളിക്കില്‍ നാലുപേര്‍ മരണപ്പെട്ടു. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയാണ് കൂടുതലും ആളുകള്‍ മരിച്ചത്. മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗത്തിലാണ് ഇവിടങ്ങളില്‍ കാറ്റ് വീശിയത്. മുന്‍ ദുരന്തങ്ങളുടെ മുറിവുണങ്ങും മുന്‍പാണു ഹെയ്റ്റിയെ വീണ്ടും പ്രകൃതി പരീക്ഷിക്കുന്നത്.ഗ്വണ്ടനാമോയിലെ യുഎസ് നാവികത്താവളത്തിനും സൈനിക ജയിലിനും നാശനഷ്ടമുള്ളതായി വിവരമില്ല.