തിരുവനന്തപുരം : ഗണ്‍മാന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ജലവിഭവ വകുപ്പു മന്ത്രി മാത്യു.ടി.തോസ്. സുജിത്തിന് ഔദ്യോഗിക പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന്‍ മന്ത്രി മാത്യു.ടി.തോസ്. മരണ കാരണം എന്താണെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു. കടയ്ക്കല്‍ സ്വദേശി സുജിത്താണ് (27) മരിച്ചത്. കടയ്ക്കലിലെ വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. സര്‍വീസ് തോക്ക് ഉപയോഗിച്ച് സുജിത്ത് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കൈയിലെ ഞരമ്ബ് മുറിച്ച നിലയിലുമാണ്. മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.