കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭയിലേക്ക് ഈ വർഷം നടത്തുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ജൂൺ 7ന് രാവിലെ 11ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെ ഹാർമണി ഹാളിൽ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. നിലവിലെ നഗരസഭ കൗൺസിലിന്റെ കാലാവധി സെപ്റ്റംബർ 10ന് അവസാനിക്കുകയാണ്. അതിനു മുമ്പ് തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടികൾ കമ്മീഷൻ ആരംഭിച്ചിട്ടുണ്ട്.