ചെറുവത്തൂര്‍: മംഗലാപുരം തിരുവനന്തപുരം മാവേലി എക്‌സ്പ്രസിന്‍റെ എഞ്ചിന് തീപിടിച്ചു. മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ചെറുവത്തൂര്‍ മയ്യിച്ച
കാര്യങ്കോട് പാലത്തിന് മുകളില്‍ വച്ചാണ് തീപടര്‍ന്നത്. വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം.
ഇതേ തുടര്‍ന്ന് തീവണ്ടി പാലത്തില്‍ പിടിച്ചിട്ടു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നു വെള്ളം ഒഴിച്ച് തീകെടുത്തി. കാസര്‍കോട്ട് പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന
വനം മന്ത്രി രാജുവും തീവണ്ടിയിലുണ്ടായിരുന്നു. പുതിയ എഞ്ചിൻ കൊണ്ടുവന്ന് തീവണ്ടി യാത്ര പുറപെടുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.