മലപ്പുറം: നിലമ്ബൂരില്‍ മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്ന കാര്യത്തില്‍ ഇന്ന് മഞ്ചേരി കോടതി തീരുമാനം അറിയിക്കും. ഏറ്റുമുട്ടലാണെന്ന് സ്ഥിരീകരിക്കുന്നത് വരെ മൃതദേഹങ്ങള്‍ സംസ്കരിക്കരുതെന്ന് ആവശ്യപ്പെട്ട് കുപ്പു ദേവരാജിന്‍റെ സഹോദരന്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് സംസ്കാരം മാറ്റിവച്ചത്. സോമന്‍, ജാഫര്‍എന്നീ മാവോയിസ്റ്റുകളെ കാണാതായെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കും. കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.