മലപ്പുറം• നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന ഹര്‍ജി മഞ്ചേരി സെഷന്‍സ് കോടതി തള്ളി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പ്രഗത്ഭരാണു പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്നും അതിനാല്‍ വീണ്ടുമൊരു പോസ്റ്റ്മോര്‍ട്ടത്തിന്റെ ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. കൊല്ലപ്പെട്ട മാവോയ്സ്റ്റ് നേതാവ് കുപ്പുസ്വാമിയുടെ സഹോദരന് ശ്രീധരനാണ് റീപോസ്റ്റ്മോര്‍ട്ടം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ തീര്‍പ്പാകും വരെ കുപ്പുസ്വാമിയുടെയും കൊല്ലപ്പെട്ട അജിതയുടെയും മൃതദേഹങ്ങള്‍ സംസ്കരിക്കരുതെന്നു കോടതി നിര്‍ദേശിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കാന്‍ കോടതി നിര്‍ദേശിച്ചു.
മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങിയില്ലെങ്കില്‍ പൊലീസിനു തുടര്‍ നടപടികള്‍ സ്വീകരിക്കാം