കോഴിക്കോട്: നിലമ്പൂര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജന്‍റെ മൃതദേഹം സംസ്കരിച്ചു . മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്കരിച്ചത്. പൊതുദര്‍ശനത്തിന് വയ്ക്കില്ലെന്ന ഉറപ്പിലാണ് മൃതദേഹം പൊലീസ് വിട്ടുകൊടുത്തത് .
സിപിഐ നേതാവ് ബിനോയ് വിശ്വം കുപ്പു ദേവരാജിന് ആദരാഞ്ജലിയര്‍പ്പിച്ചു . ഇടതുപക്ഷ സര്‍ക്കാരിന്‍റെ പോലീസ് വലതുപക്ഷ സ്വഭാവം കാണിക്കരുതെന്നും ബിനോയ് വിശ്വം പറഞ്ഞു. കുപ്പുവന്‍റെ ഒപ്പം കൊല്ലപ്പെട്ട മാവോയിസ്റ്റ് അജിതയുടെ മൃതദേഹം സംസ്കരിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചവരെ സ്റ്റേ ചെയ്തു . അജിതയുടെ സുഹൃത്ത് ഭഗത് സിംഗ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഇതിനിടെ മാവോയിസ്റ്റുകള്‍ നിലമ്ബൂര്‍ വനത്തില്‍ ആയുധ പരിശീലനം നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. പിടിച്ചെടുത്ത ഡയറികളിലും പെന്‍ഡ്രൈവുകളിലും തെളിവുണ്ടെന്നാണ് പോലീസ് പറയുന്നത് .