റായിപുര്‍ : ഛത്തീസ്ഗഡിലെ നാരായണ്‍പുരില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ 13 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. നാരായണ്‍പുരിലെ പോലീസ് സ്റ്റേഷനു നേര്‍ക്ക് മാവോയിസ്റ്റുകള്‍ ആക്രമണം നടത്തുകയും പോലീസ് തിരിച്ചടിക്കുകയുമായിരുന്നു. ഏകദേശം 40 നും 50 ഇടയില്‍ മാവോയിസ്റ്റുകള്‍ ആക്രമണത്തിനുണ്ടായിരുന്നതായി പോലീസ് പറയുന്നു. ഷെല്ലുകളും ബോംബുകളുമായാണ് മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്. പോലീസ് തിരിച്ചടിച്ചു. രണ്ടു മണിക്കൂറോളം ഏറ്റുമുട്ടല്‍ തുടര്‍ന്നു. ഒടുവില്‍ മാവോയിസ്റ്റുകള്‍ പിന്‍വാങ്ങിയെന്നും പോലീസ് പറയുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹവുമായാണ് മാവോയിസ്റ്റുകള്‍ തിരികെപോയത്.