സുക്മ : ഛത്തീസ്ഗഡിലെ സുക്മയിൽ സുരക്ഷാ സേനയുടെ ആക്രമണത്തിൽ 10 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടതിനു തിരിച്ചടിയായാണ് ഇന്ന് നടന്ന ആക്രമണം. എന്നാൽ മാവോയിസ്റ്റ് വേട്ടയ്ക്കിടെ സൈനിക ഹെലികോപ്റ്റർ ഇടിച്ചിറക്കേണ്ടിവന്നതിനെ തുടർന്ന് അഞ്ച് കോബ്ര കമാൻഡർമാർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്.