കേരളത്തിലെ മാവോയിസ്റ്റുകള്‍ കീഴടങ്ങലിന് ഒരുങ്ങുന്നു

166

തിരുവനന്തപുരം : കേരളത്തിലെ ഒരു വിഭാഗം മാവോയിസ്റ്റുകള്‍ ഉടന്‍ കീഴടങ്ങുമെന്ന് സൂചന. മലയാളിയായ ഉന്നത നേതാവടക്കമുള്ള മാവോയിസ്ററുകളാണ് കീഴടങ്ങാനൊരുങ്ങുന്നത്. നിലമ്പൂര്‍ വനത്തില്‍ അടുത്തിടെ നടന്ന വെടിവയ്പ്പില്‍ മാവോയിസ്ററുകള്‍ കൊല്ലപ്പെട്ടത് സംഘടനയുടെ പിഴവ് കാരണമെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. മാത്രമല്ല കേരളത്തില്‍ നിന്ന് കൂടുതല്‍ ആളുകളെ സംഘടനയിലേക്ക് ആകര്‍ഷിക്കാനായില്ലെന്ന ആഭിപ്രായവും ശക്തമാണ്. ആദിവാസി മേഖലയില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കാത്തതും കീഴടങ്ങലിന് പ്രേരിപ്പിച്ച മറ്റൊരു കാരണമായി കരുതുന്നു. കഴിഞ്ഞ ദിവസം ചിക്മഗ്ളൂരില്‍ കീഴങ്ങടങ്ങിയ മാവോവാദി നേതാവ് കന്യാകുമാരിയില്‍ നിന്നാണ് കീഴടങ്ങല്‍ പദ്ധതിയെക്കുറിച്ച് കേരളത്തിലെ ആന്റി നക്സല്‍ സ്‌ക്വാഡിന് വിവരം ലഭിച്ചത്. കേരളത്തില്‍ നിന്നുള്ള പി.ബി അംഗമായ മുരളി കണ്ണമ്പള്ളി അടക്കം മൂന്നു പേരാണ് ഉടന്‍ കീഴടങ്ങുക എന്നാണ് അറിയാന്‍ കഴിയുന്നത്. സംസ്ഥാനസര്‍ക്കാര്‍ അനുകൂല നിപാട് എടുത്താല്‍ മലയാളികളായ ഭുരിഭാഗം മാവോയിസ്റ്റുകളും ക്രമേണ കീഴടങ്ങുമെന്നും, മാവോയിസ്ററുകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന രൂക്ഷമായ അഭിപ്രായവത്യാസമാണ് കീഴടങ്ങലിനുള്ള പ്രധാനകാരണമെന്നുമാണ് ലഭിക്കുന്ന വിവരം.

NO COMMENTS