നിലമ്പൂര്‍: നിലമ്പൂരില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തിന് അടുത്തുള്ള പുഞ്ചക്കൊല്ലി കോളനിയില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍. ജൂലായ് 28 മുതല്‍ ആഗസ്ത് മൂന്നുവരെ രക്തസാക്ഷി വാരാചരണം ആണെന്നാണ് പോസ്റ്ററില്‍ സൂചിപ്പിച്ചിരിക്കുന്നത്. കുപ്പു ദേവരാജിനെയും അജിതയെയും വധിച്ചവരെയും അവരെ ഒറ്റു കൊടുത്തവരെയും തങ്ങള്‍ ശിക്ഷിക്കുമെന്നും പോസ്റ്ററുകളിലുണ്ട്. ഇതുസംബന്ധിച്ച് വഴിക്കടവ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.