ബീജാപൂര്‍ : ഛത്തീസ്ഗഢില്‍ സുരക്ഷാസേന ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. ഇവരില്‍ നിന്നും ഒരു സെല്‍ഫ് ലോഡിംഗ് റൈഫിള്‍, ഒരു .303 ഫൈിള്‍, ആറ് റോക്കറ്റ് ലോഞ്ചറുകള്‍, മൂന്ന് ഗ്രനേഡുകള്‍ എന്നിവ പിടിച്ചെടുത്തതായി അധികൃതര്‍ വ്യക്തമാക്കി. പ്രദേശത്ത് മാവോയിസ്റ്റുകള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. ഛത്തീസ്ഗഢ് സുരക്ഷാസേനയും തെലങ്കാന പോലീസിലെ മാവോയിസ്റ്റ് വിരുദ്ധ സംഘമായ ഗ്രേഹൗണ്ട്സും ചേര്‍ന്നാണ് ഏറ്റുമുട്ടല്‍ നടത്തിയത്.