റായ്പൂര്‍ : ഛത്തീസ്ഗഡില്‍ സെെന്യം അഞ്ച് മാവോയ്സ്റ്റുകളെ വധിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ ബിജാപൂരിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഏറ്റുമുട്ടല്‍ നടന്നത്. സുരക്ഷാ സെെനീകര്‍ക്ക് നേരെ മാവോയ്സ്റ്റുകള്‍ അക്രമണം നടത്തുകയായിരുന്നു. പരിക്കേറ്റ സെെനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് ഇനിയും മാവോയ്സ്റ്റ് സാന്നിധ്യമുണ്ടോയെന്ന് സെെന്യം തിരച്ചില്‍ നിലവില്‍ നടത്തികൊണ്ടിരിക്കുകയാണ്.