ആന്ധ്രയില്‍ പൊലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ ; 19 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

192

ആന്ധ്ര-ഒഡിഷ അതിര്‍ത്തിയില്‍ പൊലീസു മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ 19 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാര്‍ക്കും പരിക്കുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. മല്‍കാംഗിരിയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ മാവോയിസ്റ്റുകള്‍ രഹസ്യയോഗം ചേരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സേന, ക്യാമ്പ് ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. 50നു 60നും ഇടയില്‍ മാവോയിസ്റ്റുകള്‍ ആ സമയത്ത് അവിടെയുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. രഹസ്യ യോഗം നടക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ അറിയിച്ചതനുസരിച്ച് കഴിഞ്ഞ ദിവസം രാത്രി മുതല്‍ പ്രദേശത്ത് വിവിധ സേനാ വിഭാഗങ്ങള്‍ സംയുക്ത തെരച്ചില്‍ നടത്തിവരികയായിരുന്നു. എ.കെ 47 തോക്കുകളും സെല്‍ഫ് ലോഡിങ് റൈഫിളുകളുമടക്കമുള്ള ആയുധങ്ങള്‍ ഇവിടെ നിന്ന് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ മുതിര്‍ന്ന മാവോയിസ്റ്റ് നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് സംശയമുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന പ്രദേശമാണ് മല്‍കാംഗിരി.

NO COMMENTS

LEAVE A REPLY