ബിഹാറില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഏഴ് പൊലീസുകാര്‍ കൊല്ലപ്പെട്ടു

239

പാറ്റ്ന: ബിഹാറില്‍ പൊലീസ് വാനിനുനേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഏഴ് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ വാനിലുണ്ടായിരുന്ന രണ്ട് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ ബിഹാറിലെ സീതാമര്‍ദിയിലായിരുന്നു സംഭവം. ബഗല്‍പൂരില്‍നിന്നു രണ്ട് മാവോയിസ്റ്റുകളെ സീതാമര്‍ദിയിലെ കോടതിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് ആക്രമണമുണ്ടായത്. വാഹനത്തില്‍ 12 പൊലീസുകാര്‍ ഉണ്ടായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. നാല് പൊലീസുകാര്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു. മറ്റു മൂന്ന് പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചതെന്നും പൊലീസ് മേധാവി അറിയിച്ചു.

NO COMMENTS

LEAVE A REPLY