തിരുവനന്തപുരം: മാവോയിസ്റ്റുകളാണ് ആദ്യം തണ്ടര്‍ബോള്‍ട്ടിനു നേരെ വെടിയുതിര്‍ത്തതെന്നും സ്വയരക്ഷയ്ക്കായാണ് തണ്ടര്‍ബോള്‍ട്ട് സംഘം തിരിച്ചു വെടിവച്ചതെന്നും വിദേശനിര്‍മിത എകെ 47 തോക്കടക്കം കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പക്കലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു.
അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാണുന്ന മാത്രയില്‍ വെടിവച്ചു കൊല്ലുന്നതാണോ ഇടതുപക്ഷ സര്‍ക്കാരിന്റെ നയമെന്നും അടിയന്തര പ്രമേയ നോട്ടീസില്‍ എന്‍. ഷംസുദ്ദീന് പറഞ്ഞു. തീവ്രസ്വഭാവമുള്ള സംഘടനകളെ പ്രതിപക്ഷം ഒരിക്കലും പിന്തുണക്കുന്നില്ല. എന്നാല്‍ ഏറ്റുമുട്ടലില്‍ ഒരു വശത്തുമാത്രമേ പരിക്കുള്ളു എന്നതാണ് സംശയം ജനിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ ജൂഡീഷല്‍ ആന്വേഷണം നടത്തണമെന്നും ഷംസുദ്ദീന്
മനുഷ്യജീവന് നഷ്ടപ്പെടുന്നത് ദുഖകരമാണ്. എന്നാല്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം തടയേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. ജനാധിപത്യ രാഷ്ട്രീയ പ്രവര്‍ത്തനത്തെ മാവോയിസ്റ്റുകള്‍ ദുര്‍ബലപ്പെടുത്തുന്നു. പോലീസ് നടപടിയില്‍ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും ഈ വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി വിശദമാക്കി.