മാവോയിസ്റ്റ് അജിതയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും

187

നിലംബൂര്ല്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് അജിതയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. കോഴിക്കോട് വെസ്റ്റ്ഹില്‍ ശ്മശാനത്തിലാണ് സംസ്കാരം. രാവിലെ പതിനൊന്ന് മണിയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മൃതദേഹം സുഹൃത്തുക്കള്‍ ഏറ്റുവാങ്ങും. മൃതദേഹം ഉപാധികളോടെ വിട്ടുനല്‍കാമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കാന്‍ പാടില്ലെന്നും, മോര്‍ച്ചറി പരിസരത്ത് മുദ്രാവാക്യം വിളി അനുവദിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. അജിതയുടെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സുഹൃത്തായ ഭഗത് സിങ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കര്‍ശനമായ നിബന്ധനകളോടെയാവും മൃതദേഹം വിട്ടുനല്‍കുക. മൃതദേഹം ഏറ്റെടുക്കുന്നത് മുതല്‍ സംസ്കരിക്കുന്നത് വരെ പോലീസ് നിരീക്ഷണമുണ്ടായിരിക്കും. മുദ്രാവാക്യം വിളി പാടില്ല. അജിതുടെ മൃതദേഹം പൊറ്റമ്മലുള്ള കേന്ദ്രത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നെങ്കിലും അത് അനുവദിക്കില്ല. സംസ്കാരത്തിന് മുന്‍പ് അല്‍പസമയം പൊതുദര്‍ശനത്തിന് വയ്ക്കാന്‍ സുഹൃത്തുക്കള്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും പോലീസ് അനുവദിക്കുമോയെന്ന് ഉറപ്പില്ല. രാവിലെ പതിനൊന്ന് മണിയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഏറ്റെടുക്കുന്ന മൃതദേഹം വെസ്റ്റ് ഹില്‍ ശ്മശാനത്തില്‍ സംസ്കരിക്കും. അജിതയുടെ മൃതദേഹം ദഹിപ്പിക്കേണ്ടെന്നാണ് തീരുമാനം. നേരത്തെ കുപ്പുദേവരാജിന്‍റെ മൃതദേഹം കൂടുതല്‍ സമയം പൊതുദര്‍ശനത്തിന് വെച്ചെന്ന് ആരോപിച്ച്‌ പോലീസും മനുഷ്യാവകാശ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നതിനെതിരെ യുവമോര്‍ച്ച പ്രവര്‍ഡത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തികരുന്നു.

NO COMMENTS

LEAVE A REPLY