റായ്പൂര്‍: ഛത്തീസ്ഗഡിലെ ബസ്തറില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. സനുഗെല് വനത്തിലാണ് ഇന്നു രാവിലെ ഏറ്റുമുട്ടല്‍ നടന്നത്. ഇന്ദ്രവതി നദി കടന്ന് ഒരു സംഘം മാവോയിസ്റ്റുകള്‍ ബസ്തനഗറിലേക്ക് പോകുന്നതായി പ്രദേശവാസികളും ഇന്റലിജന്‍സും നല്കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് മേഖലയില്‍ തെരച്ചില്‍ നടത്തിയതെന്ന് ബസ്തര്‍ എസ്.പി ആര്.എന്‍ ദാഷ് അറിയിച്ചു.
കൊല്ലപ്പെട്ടത് രണ്ടും പുരുഷന്മാരാണ്. ഇവരില്‍ നിന്ന് രണ്ട് തോക്കുകളും പിടിച്ചെടുത്തു. സ്ഫോടക വസ്തുക്കളും ഡിറ്റണേറ്ററുകളും പൈപ്പ് ബോംബുകളും കോഡെക്സ് വയറും ബാഗുകളും വെടിമരുന്ന് കലവറയും ബാറ്ററികളും ഇലക്ട്രിക് വയറുകളുമടക്കമുള്ളവയും പിടിച്ചെടുത്തിട്ടുണ്ട്.ബര്‍സൂര്‍ മാവോയിസ്റ്റ ഏരിയ കമ്മിറ്റിയിലെ അംഗങളെയാണ് വധിച്ചത്. 2015 ഒക്ടോബറില്‍ ബര്ഗൂമില് പോലീസ് കോണ്‍സ്റ്റബിളിനെ വധിച്ചത് ഈ സംഘമാണ്.