പാവപ്പെട്ടവര്‍ക്കുള്ള മിനിമം വേതനമെന്ന പ്രഖ്യാപനം ഇന്ധിരാ ഗാന്ധിയുടെ ‘ഗരീബി ഹഠാവോ’ പോലെ മറ്റൊരു പൊള്ളയായ വാഗ്ദാനമാണെന്നും മായാവതി

203

ന്യൂഡല്‍ഹി:പാവപ്പെട്ടവര്‍ക്കുള്ള മിനിമം വേതനമെന്ന പ്രഖ്യാപനം ഇന്ധിരാ ഗാന്ധിയുടെ ‘ഗരീബി ഹഠാവോ’ പോലെ മറ്റൊരു പൊള്ളയായ വാഗ്ദാനമാണെന്നും ബി.എസ്.പി നേതാവ് മായാവതി രംഗത്ത്.
കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ഒരുപോലെ വിമര്‍ശിച്ച മായാവതി 2014 ല്‍ മോദി നല്‍കിയ വാഗ്ദാനങ്ങളും ഇപ്പോള്‍ രാഹുല്‍ നല്‍കുന്ന വാദ്ഗാനങ്ങളും ഒരുപോലെയാണെന്നും വ്യക്തമാക്കി. കോണ്‍ഗ്രസും ബി.ജെ.പിയും പരാജയപ്പെട്ടവരാണ്. ഇവര്‍ ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് മിനിമം വേതനം ഉറപ്പുവരുത്തെന്നും രാജ്യത്ത് നിന്ന് വിശപ്പും ദാരിദ്രവും ഇല്ലാതാക്കുമെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം.

NO COMMENTS