ലക്നോ: ബിജെപിയും നരേന്ദ്ര മോദിയും തങ്ങളുടെ പരാജയം മറയ്ക്കാന്‍ ജമ്മു കാഷ്മീരിലെ സ്ഥിതിഗതികള്‍ ഉപയോഗിക്കുന്നുവെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ഏതാനും ദിവസങ്ങളായി കാഷ്മീരിലുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ സംബന്ധിച്ച് രാജ്യം ആശങ്കയിലാണെന്നും അവര്‍ പറഞ്ഞു. ലക്നോവില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മായാവതി. മോദിക്ക് രാജ്യസുരക്ഷയെ സംബന്ധിച്ച് അറിവില്ലെന്നും കഴിഞ്ഞ ദിവസം മായാവതി പറഞ്ഞിരുന്നു. രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും മായാവതി കുറ്റപ്പെടുത്തി.