ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ തന്റെ പ്രതിമകള്‍ സ്ഥാപിച്ച സംഭവത്തെ ന്യായീകരിച്ച് ബിഎസ്പി നേതാവ് മായാവതി. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാംങ്മൂലത്തിലാണ് അവര്‍ ഇത് സംബന്ധിച്ച് കാര്യങ്ങള്‍ വ്യക്തമാക്കിയത്. പ്രതിമകള്‍ നിര്‍മിച്ചതില്‍ തെറ്റില്ല. ജനങ്ങളുടെ അഭിലാഷമാണത്- അവര്‍ പറഞ്ഞു.
ബിഎസ്പിയുടെ പ്രതീകമല്ല വാസ്തു ശില്പങ്ങള്. അവ ശില്പം മാത്രമാണ്. പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രയത്നിക്കുന്ന വനിതയെ ആദരിക്കണമെന്നായിരുന്നു സംസ്ഥാന നിയമസഭയുടെ ആഗ്രഹം- മായാവതി വ്യക്തമാക്കി. ജനങ്ങളുടെയും അഭിലാഷവും ഇത് തന്നെയായിരുന്നു. ഇതെങ്ങനെയാണ് തെറ്റാകുന്നതെന്നും അവര്‍ സത്യവാംങ്മൂലത്തില്‍ ചോദിച്ചു.