മായാവതിയെ വേശ്യ എന്നു വിളിച്ചധിക്ഷേപിച്ച്‌ വിവാദം സൃഷ്ടിച്ച മുന്‍ ബിജെപി നേതാവ് ദയാശങ്കര്‍ സിങ് വീണ്ടും വിവാദത്തില്‍

206

ന്യൂഡല്‍ഹി • ബിഎസ്പി നേതാവ് മായാവതിയെ വേശ്യ എന്നു വിളിച്ചധിക്ഷേപിച്ച്‌ വിവാദം സൃഷ്ടിച്ച മുന്‍ ബിജെപി നേതാവ് ദയാശങ്കര്‍ സിങ് വീണ്ടും വിവാദത്തില്‍. മായാവതിയെ ഇത്തവണ നായ എന്നാണ് വിശേഷിപ്പിച്ചത്. പണത്തിനു പിന്നാലെ പായുന്ന വ്യക്തിയാണ് മായാവതിയെന്നും കുറ്റപ്പെടുത്തി. പ്രസ്താവന വിവാദമായപ്പോള്‍ നിലപാടു മാറി ദയാശങ്കര്‍ രംഗത്തെത്തി.മായാവതി അതിമോഹമുള്ള സ്ത്രീയാണ്. ഒാടുന്ന മോട്ടോര്‍ സൈക്കിളിനു പിന്നാലെ നായ ഒാടുന്നതു പോലെ ഒാടും. വാഹനം നിര്‍ത്തുമ്ബോള്‍ ഒരടി പിന്നോട്ടു മാറി നില്‍ക്കും. മായാവതിയും അവരുടെ ബന്ധുക്കളും സഹായികളും അനധികൃത മാര്‍ഗങ്ങളിലൂടെ കോടിക്കണക്കിന് രൂപ സമ്ബാദിച്ചിട്ടുണ്ട്. മായാവതി വഞ്ചകയും ഭീരുവുമാണെന്നും ദയാശങ്കര്‍ പറഞ്ഞു.എന്നാല്‍, ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്ന് വിവാദമായതോടെ ദയാശങ്കര്‍ നിലപാടു മാറ്റി.അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനു ദയാശങ്കര്‍ സിങ്ങിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു. ഇയാളെ നേരത്തെ യുപി സംസ്ഥാന ഉപാധ്യക്ഷ സ്ഥാനത്തുനിന്നും നീക്കിയിരുന്നു.മായാവതിയെ നായയെന്നു വിളിച്ച ദയാശങ്കറിന്റെ പ്രസ്താവനയ്ക്കെതിരെ മഹിളാ കോണ്‍ഗ്രസ് രംഗത്തെത്തി. ദലിത് സ്ത്രീകള്‍ക്കെതിരെ ബിജെപിയുടെ നിലപാടെന്താണെന്ന് ഇതില്‍ നിന്നു വ്യക്തമായെന്ന് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ശോഭാ ഒസ പറഞ്ഞു.

NO COMMENTS

LEAVE A REPLY