കോണ്‍ഗ്രസിന് നല്‍കിയ പിന്തുണ പുനപരിശോധിക്കുമെന്ന് മായാവതി

232

ന്യൂഡല്‍ഹി : രാജസ്ഥാനിലും മദ്ധ്യപ്രദേശിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കുള്ള പിന്തുണ പുനപരിശോധിക്കുമെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി. ഏപ്രില്‍ രണ്ടിന് നടന്ന ഭാരത് ബന്ദിനെ തുടര്‍ന്ന് ഒരു തെറ്റും ചെയ്യാത്തവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്ന് മായാവതി ആവശ്യപ്പെട്ടു. ‘രാജസ്ഥാനിലും മദ്ധ്യപ്രദേശിലും പുതുതായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ ഏപ്രില്‍ രണ്ടിലെ ഭാരത് ബന്ദിനെതുടര്‍ന്ന് ചുമത്തിയ കേസ് പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് വീണ്ടും പുനരാലോചിക്കേണ്ടിവരും. ബി.ജെ.പി സര്‍ക്കാരുകളെപ്പോലെ വാഗ്ദാനങ്ങളല്ല വേണ്ടതെന്നും പ്രവര്‍ത്തിച്ചു കാണിച്ചുകൊടുക്കണമെന്നും മായാവതി പറഞ്ഞു.

NO COMMENTS