ന്യൂഡല്‍ഹി : നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. മോദിയുടെ നാലുവര്‍ഷം രാജ്യത്ത് ഉണ്ടാക്കിയത് അരാജകത്വവും അഴിമതിയും വിലക്കയറ്റവും തൊഴിലില്ലായ്മയും മാത്രമാണ്. പൊതുപണം ധൂര്‍ത്തടിച്ചാണ് മോദി സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷിക്കുന്നതെന്നും മായാവതി കുറ്റപ്പെടുത്തി. മോദി സര്‍ക്കാരിന് ഇത്തരത്തില്‍ ഒരാഘോഷം നടത്താന്‍ യാതൊരു അവകാശവുമില്ലെന്നും മായാവതി പറഞ്ഞു. രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില റോക്കറ്റ് പോലെ കുതിച്ചുയുരുകയാണ്. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊളളുന്നില്ല. പണക്കാരുടെ താത്പര്യം മാത്രമാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. ബാങ്ക് അക്കൗണ്ടില്‍ പണം സൂക്ഷിച്ചാലും ഇന്ന് ജനങ്ങള്‍ക്ക് സമാധാനമില്ല. ജീവിതത്തിന്റെ എല്ലാ മേഖലകളിലും അരാജകത്വമാണ്. രാജ്യത്ത് ബിജെപിയുടെ ജംഗിള്‍ രാജ് ഭരണമാണ് നടക്കുന്നതെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.